Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taison Singh

യു​വ ഇ​ന്ത്യ​ൻ വിംഗ​ർ ടൈ​സ​ൺ സിം​ഗി​നെ സ്വ​ന്ത​മാ​ക്കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്

കൊ​ച്ചി: യു​വ വിംഗർ ടൈ​സ​ൺ സിം​ഗി​നെ സ്വ​ന്ത​മാ​ക്കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി. നി​ല​വി​ലെ സീ​സ​ണി​ൽ ക​ളി​ക്കു​ന്ന​തി​നാ​യി ടൈ​സ​ൺ ടീ​മി​നൊ​പ്പം ചേ​ർ​ന്നു. മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന്‍റെ റി​സ​ർ​വ് ടീ​മി​ൽ നി​ന്നാ​ണ് ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ടൈ​സ​ൺ ബ്ലാ​സ്റ്റേ​ഴ്‌​സി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ആ​ക്ര​മ​ണ ഫു​ട്ബോ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ടൈ​സ​ൺ, വി​ങ്ങു​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​തി​നൊ​പ്പം മ​ധ്യ​നി​ര​യി​ലും മു​ന്നേ​റ്റ​നി​ര​യി​ലും ഒ​രു​പോ​ലെ തി​ള​ങ്ങാ​ൻ കെ​ൽ​പ്പു​ള്ള താ​ര​മാ​ണ്. മ​ണി​പ്പു​രി​ൽ നി​ന്നു​ള്ള ഈ ​യു​വ​താ​രം ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 20 ദേ​ശീ​യ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഐ ​ലീ​ഗ്, റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് ലീ​ഗ്, മ​റ്റ് പ്ര​ധാ​ന ക​പ്പ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ എ​ന്നി​വ​യി​ൽ ക​ളി​ച്ച് മി​ക​ച്ച പ​രി​ച​യ​സ​മ്പ​ത്തു​മാ​യാ​ണ് ടൈ​സ​ൺ ബ്ലാ​സ്റ്റേ​ഴ്‌​സി​ലെ​ത്തു​ന്ന​ത്. ച​ണ്ഡീ​ഗ​ഡ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലൂ​ടെ വ​ള​ർ​ന്ന ടൈ​സ​ൺ, 2020-21 സീ​സ​ണി​ൽ എ​ഐ​എ​ഫ്എ​ഫി​ന്റെ ഇ​ന്ത്യ​ൻ ആ​രോ​സി​ലൂ​ടെ​യാ​ണ് പ്രൊ​ഫ​ഷ​ണ​ൽ ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് 2022-23 സീ​സ​ണി​ൽ മോ​ഹ​ൻ ബ​ഗാ​ൻ റി​സ​ർ​വ് ടീ​മി​ലെ​ത്തി.

ഈ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​ഭ​ക​ളി​ൽ ഒ​രാ​ളാ​യ ടൈ​സ​ണെ ക്ല​ബ്ബി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് താ​ര​ത്തെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സി​ഇ​ഒ ​അ​ഭി​ക് ചാ​റ്റ​ർ​ജി പ​റ​ഞ്ഞു. 

Latest News

Corehub Up